‘കൂൾ ‘ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

By Web TeamFirst Published Apr 14, 2021, 9:47 AM IST
Highlights

സമഗ്ര പോർട്ടലിലെ ലോഗിൻ വഴി രജിസ്റ്റർ ചെയ്ത് പ്രഥമാധ്യാപകർ അംഗീകരിച്ച അധ്യാപകർക്കാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുന്നത്. തുടർന്ന് കോണ്ടാക്റ്റ് ക്ലാസുകളിൽ പങ്കെടുത്ത് ഓൺലൈനായി അസൈൻമെന്റുകൾ സമർപ്പിക്കണം. 

തിരുവനന്തപുരം:അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ചിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്ന 45 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിലേക്ക് (ജില്ലകൾക്കനുവദിച്ചിട്ടുള്ള നിശ്ചിത എണ്ണം) അധ്യാപകർ ഏപ്രിൽ 20നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

സമഗ്ര പോർട്ടലിലെ ലോഗിൻ വഴി രജിസ്റ്റർ ചെയ്ത് പ്രഥമാധ്യാപകർ അംഗീകരിച്ച അധ്യാപകർക്കാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുന്നത്. തുടർന്ന് കോണ്ടാക്റ്റ് ക്ലാസുകളിൽ പങ്കെടുത്ത് ഓൺലൈനായി അസൈൻമെന്റുകൾ സമർപ്പിക്കണം. സംശയ നിവാരണത്തിനായി ഓൺലൈൻ ചർച്ചാ ഫോറങ്ങളും വീഡിയോ ട്യൂട്ടോറിയലുകളും സജ്ജീകരിച്ചിട്ടുണ്ട്. കോഴ്‌സിന്റെ അവസാനം നടക്കുന്ന സ്‌കിൽ പ്രസന്റേഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

ഇതുവരെ 17000 അധ്യാപകർ കൂൾ ഓൺലൈൻ പരിശീലനം പൂർത്തിയാക്കി. പുതിയ ബാച്ചിൽ 6120 അധ്യാപർക്കാണ് പരിശീലനം നൽകുക. കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്)ആണ് അധ്യാപകർക്ക് ഓൺലൈൻ പ്ലാറ്റ്ഫോം വഴി പരിശീലനം നൽകുന്നത്.

click me!