ബി.കോമിനൊപ്പം ACCA അക്രഡിറ്റേഷൻ; എം.ജി യൂണിവേഴ്സിറ്റിയുമായി ISDC ധാരണാപത്രം ഒപ്പിട്ടു

Published : Jul 29, 2022, 05:43 PM ISTUpdated : Jul 29, 2022, 05:44 PM IST
ബി.കോമിനൊപ്പം ACCA അക്രഡിറ്റേഷൻ; എം.ജി യൂണിവേഴ്സിറ്റിയുമായി ISDC ധാരണാപത്രം ഒപ്പിട്ടു

Synopsis

എം.ജി സർവകലാശാലയിലെ ബി.കോം ബിരുദ പ്രോ​ഗ്രാമുകൾക്ക് ഒപ്പം ACCA ക്വാളിഫിക്കേഷൻ കൂടെ നൽകാൻ സർവകലാശാലയ്ക്ക് കഴിയും. ACCA പരീക്ഷയ്ക്ക് തയാറെടുക്കുന്ന എം.ജിയിലെ വിദ്യാർഥികൾക്ക് ചില പേപ്പറുകൾ ഒഴിവാക്കാനും ഇത് സഹായിക്കും

നൈപുണ്യ വികസനത്തിന് കൊമേഴ്സ് പ്രോ​ഗ്രാമുകൾ നടപ്പാക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പിട്ട് കോട്ടയം മഹാത്മ​ഗാന്ധി സർവകലാശാലയും (MG University) ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനും (ISDC). ഇതോടെ എം.ജി സർവകലാശാല വിദ്യാർഥികൾക്ക് ACCA അം​ഗീകൃത നൈപുണ്യ വികസന കോഴ്സുകൾക്ക് പങ്കെടുക്കാനാകും.

പ്രൊഫഷണൽ അക്കൗണ്ടന്റുമാരുടെ അന്താരാഷ്ട്ര സംഘടനയാണ് ACCA (The Association of Chartered Certified Accountants). ലോകവ്യാപകമായി അം​ഗീകരിക്കപ്പെടുന്ന സംഘടന, തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന ക്വാളിഫിക്കേഷനുമാണ്.

വിവിധ മേഖലകളിലെ സ്കിൽ ​ഗ്യാപ് നികത്താൻ ഇന്ത്യയിലെ നിരവധി സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ISDC. ധാരണാപത്രത്തിലൂടെ എം.ജി സർവകലാശാലയിലെ ബി.കോം ബിരുദ പ്രോ​ഗ്രാമുകൾക്ക് ഒപ്പം ACCA ക്വാളിഫിക്കേഷൻ കൂടെ നൽകാൻ സർവകലാശാലയ്ക്ക് കഴിയും. ACCA പരീക്ഷയ്ക്ക് തയാറെടുക്കുന്ന എം.ജിയിലെ വിദ്യാർഥികൾക്ക് ചില പേപ്പറുകൾ ഒഴിവാക്കാനും ഇത് സഹായിക്കും.

മറ്റുള്ള ആ​ഗോള ക്വാളിഫിക്കേഷനുകൾക്കും അക്രഡിറ്റേഷനുകൾക്കും മെമ്പർഷിപ്പുകൾക്കും ധാരണാപത്രം വഴിതുറക്കുന്നുണ്ട്. അനലിറ്റിക്സ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നിവയാണ് ഇവയിൽ ചിലത്. യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, യൂണിവേഴ്സിറ്റി ഓഫ് കണ്ണൂർ, മറ്റുള്ള കേരളത്തിലെ ഓട്ടോണമസ് കോളേജുകൾ എന്നിവരുമായി നിരവധി വർഷങ്ങളായി ISDC ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

മൂന്നുവർഷ ബിരുദ പ്രോ​ഗ്രാമിനൊപ്പം ACCA കൂടെ ചേരുന്നതോടെ ആ​ഗോളതലത്തിൽ സ്വന്തം മേഖലയിലെ പ്രശനങ്ങൾ തിരിച്ചറിയാനും അറിവ് നേടാനും വിദ്യാർഥികൾക്ക് കഴിയും. പരിശീലന പരിപാടികളും വെബിനാറുകളും വഴി അനലിറ്റിക് ടൂളുകൾ, സ്ട്രാറ്റജികൾ, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടാം.

എം.ജി സർവകലാശാല രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാറും ഐ.എസ്.ഡി.സി ഹെഡ് ഓഫ് പാർട്ണർഷിപ്സ് ഷോൺ ബാബുവുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷനായി. തെരേസ ജേക്കബ്സ് (ഐ.എസ്.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ-ലേണിങ്), ഡോ. റോബിനെറ്റ് ജേക്കബ് (ഡയറക്ടർ-IQAC, എം.ജി സർവകലാശാല) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആ​ഗോള വർക്ക്ഫോഴ്സ് ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് കൊമേഴ്സ്, ഫൈനാൻസ്, മാനേജ്മെന്റ് മേഖലകളിൽ വൈദ​ഗ്ധ്യം നൽകുന്നതാണ് പങ്കാളിത്തമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.

എം.ജി സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഒരു ആ​ഗോള ഡി​ഗ്രി നേടാൻ സഹായിക്കുന്നതാണ് പങ്കാളിത്തമെന്ന് ISDC എക്സിക്യൂട്ടീവ് ഡയറക്ടർ-ലേണിങ്, തെരേസ ജേക്കബ്സ് പറഞ്ഞു.

ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന ISDC, ബ്രിട്ടീഷ് എജ്യുക്കേഷൻ, സ്കിൽസ് എന്നിവ പ്രദാനം ചെയ്യുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ്. 200ൽ അധികം യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം പുലർത്തുന്ന ISDC, ബിരുദ പ്രോ​ഗ്രാമുകളെ ഭാവിയിലേക്ക് വേണ്ടി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. വിവിധ അക്രഡിറ്റേഷനുകൾ, മെമ്പർഷിപ്പുകൾ, ക്വാളിഫിക്കേഷനുകൾ എന്നിവ സർവകലാശാല ബിരുദത്തിനൊപ്പം സംഘടന നൽകുന്നു. യു.കെ സ്കിൽസ് ഫെഡറേഷൻ, സ്കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി, വിവിധ യൂണിവേഴ്സിറ്റികൾ തുടങ്ങി യു.കെയിലെ 25-ൽ അധികം പ്രൊഫഷണൽ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് ISDC. കൂടുതൽ വിവരങ്ങൾക്ക് - www.isdcglobal.org

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ