കെഎസ്ആർടിസി സ്വിഫ്റ്റിൽ അവസരം; ഒന്നും രണ്ടുമല്ല, 600 ഒഴിവുകൾ; തസ്തിക, യോഗ്യത, വേതനം...വിശദവിവരങ്ങൾ ഇതാ

Published : May 30, 2025, 03:35 PM IST
കെഎസ്ആർടിസി സ്വിഫ്റ്റിൽ അവസരം; ഒന്നും രണ്ടുമല്ല, 600 ഒഴിവുകൾ; തസ്തിക, യോഗ്യത, വേതനം...വിശദവിവരങ്ങൾ ഇതാ

Synopsis

ഒഴിവുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂൺ 10 ആണ്. 

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.

വേതനം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി നൽകും.

യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തെ ഡ്രൈവിംഗ് പ്രവർത്തി പരിചയം വേണം. 

പ്രായം: 24 മുതൽ 55 വരെ.

അപേക്ഷ: വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 10 ന് വൈകിട്ട് 05.00 മണിയ്ക്ക് മുമ്പായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.cmd.kerala.gov.in

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു