KTET 2022 ഒക്ടോബറിലെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും, പരീക്ഷാ തീയതി, ഷെഡ്യൂൾ ഇങ്ങനെ...

Published : Oct 24, 2022, 02:58 PM ISTUpdated : Oct 24, 2022, 03:03 PM IST
KTET 2022 ഒക്ടോബറിലെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും, പരീക്ഷാ തീയതി, ഷെഡ്യൂൾ ഇങ്ങനെ...

Synopsis

പരീക്ഷ 2022 നവംബർ 26, 27 തീയതികളിൽ നടക്കുമെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു.

തിരുവനന്തപുരം : കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( KTET ) 2022 ന്റെ രജിസ്ട്രേഷൻ ഒക്ടോബർ 25 മുതൽ ആരംഭിക്കും. താൽപ്പര്യമുള്ളവർക്ക് നവംബർ 7 വരെ ktet.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. പരീക്ഷ 2022 നവംബർ 26, 27 തീയതികളിൽ നടക്കുമെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു.

പരീക്ഷാ ഫീസ്, യോഗ്യത, സിലബസ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ KTET 2022-ന്റെ വിശദമായ അറിയിപ്പ് പരിശോധിക്കാവുന്നതാണ്. ഇത് പരീക്ഷാ വെബ്സൈറ്റിൽ ലഭ്യമാണ്. പുറത്തുവിട്ട ഷെഡ്യൂൾ പ്രകാരം, നവംബർ 21 മുതൽ KTET 2022 അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക. ഓരോ ഷിഫ്റ്റിന്റെയും ദൈർഘ്യം രണ്ടര മണിക്കൂറാണ്.

KTET 2022 ഷെഡ്യൂൾ

KTET I: നവംബർ 26 ശനിയാഴ്ച, രാവിലെ 10 മുതൽ 12:30 വരെ

KTET II: നവംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ 4:30 വരെ

KTET III: നവംബർ 27 ഞായറാഴ്ച, രാവിലെ 10 മുതൽ 12:30 വരെ

KTET IV: നവംബർ 27 ഞായറാഴ്ച, ഉച്ചയ്ക്ക് 2 മുതൽ 4:30 വരെ.

Read More : ദില്ലി സര്‍വ്വകലാശാലയിലെ ബിരുദം; പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തില്‍ കുറവ്

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു