കെ.ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 17 മുതൽ

Web Desk   | Asianet News
Published : Jun 15, 2020, 02:59 PM IST
കെ.ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 17 മുതൽ

Synopsis

സർട്ടിഫിക്കറ്റ് പരിശോധന ഈ മാസം 17 മുതൽ അടുത്ത മാസം 17 വരെ നിശ്ചിത തീയതികളിലായി നടക്കും. 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള ഗവൺമെന്റ് മണക്കാട് ഗേൾസ് എച്ച്.എസ്.എസ്, ഗവൺമെന്റ് എസ്.എം.വി.ബോയ്‌സ് എച്ച്.എസ്.എസ്, ഗവൺമെന്റ് തൈക്കാട് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. എന്നീ പരീക്ഷാ സെന്ററുകളിൽ ഫെബ്രുവരി 2020 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവർ വഴുതക്കാട് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. സർട്ടിഫിക്കറ്റ് പരിശോധന ഈ മാസം 17 മുതൽ അടുത്ത മാസം 17 വരെ നിശ്ചിത തീയതികളിലായി നടക്കും. 

രജിസ്റ്റർ നമ്പർ 521389 മുതൽ 809273 വരെയുളളവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുന്നത്. എസ്.എസ്.എൽ.സി മുതലുളള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പും ഹാജരാക്കണം. 90 മാർക്കിൽ കുറവുളള പരീക്ഷാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കെത്തുന്നവർ സാമൂഹിക അകലം പാലിക്കണം. മാസ്‌കും ഗ്ലൗസും നിർബന്ധമായും ധരിക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു