വിജയികളെ അനുമോദിക്കാൻ EXALT 2K23 സംഘടിപ്പിച്ച് ലക്ഷ്യ

Published : Aug 14, 2023, 08:58 PM ISTUpdated : Oct 20, 2023, 08:50 AM IST
വിജയികളെ അനുമോദിക്കാൻ EXALT 2K23 സംഘടിപ്പിച്ച് ലക്ഷ്യ

Synopsis

150 ൽ അധികം ACCA അഫീലിയേറ്റ്സ്, 500ൽ അധികം ACCA പാർട്ട്‌ ക്വാളിഫൈഡ് വിദ്യാർത്ഥികൾ, 100 ൽ അധികം CMA (USA) യോഗ്യത നേടിയ വിദ്യാർത്ഥികൾ എന്നിവരെ EXALT 2k23 ൽ അനുമോദിച്ചു

ACCA, CMA USA യോഗ്യത നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി EXALT 2K23 സംഘടിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ്, ലക്ഷ്യ. ഞായറാഴ്ച കൊച്ചിയിലെ ട്രിനിറ്റ കാസ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടി എം പി ശ്രീ ഹൈബി ഈടൻ ഉദ്ഘാടനം ചെയ്തു.

150 ൽ അധികം ACCA അഫീലിയേറ്റ്സ്, 500ൽ അധികം ACCA പാർട്ട്‌ ക്വാളിഫൈഡ് വിദ്യാർത്ഥികൾ, 100 ൽ അധികം CMA (USA) യോഗ്യത നേടിയ വിദ്യാർത്ഥികൾ എന്നിവരെ EXALT 2k23 ൽ അനുമോദിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ശ്രീ ഓർവെൽ ലയണൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷ്യയുടെ സീനിയർ അക്കാഡമിക് മാനേജർ ശ്രീ അവിനാഷ് കൂളൂർ, സെൻട്രൽ റീജിയണൽ മാനേജർ ശ്രീമതി നയന മാത്യു, നോർത്ത് ശ്രീമതി ഹനീസ ഹബീബ്, ഓൺലൈൻ ഓപ്പറേഷൻസ് അസിസ്റ്റന്റ് മാനേജർ ഗൗതം രാജ്, അസിസ്റ്റന്റ് റീജിയണൽ മാനേജർ ശ്രീ ഇയാസ് മുഹമ്മദ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

ലക്ഷ്യയിലെ വിദ്യാർത്ഥികളും, അധ്യാപകരും, മാതാപിതാക്കളും അടക്കം നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20