Mega Job Fair : ലക്ഷ്യ മെഗാ ജോബ് ഫെയര്‍: തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 23 വരെ രജിസ്റ്റര്‍ ചെയ്യാം

Web Desk   | Asianet News
Published : Feb 14, 2022, 09:47 AM IST
Mega Job Fair :  ലക്ഷ്യ മെഗാ ജോബ് ഫെയര്‍: തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 23 വരെ രജിസ്റ്റര്‍ ചെയ്യാം

Synopsis

സ്‌കൂള്‍, കോളേജ്, വിദ്യാഭ്യാസ യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 12 ന് നടക്കും. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 23 വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയും  www.statejobportal.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി അറിയിച്ചു. സ്‌കൂള്‍, കോളേജ്, വിദ്യാഭ്യാസ യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  luminakase@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും കോഴ്‌സില്‍ ചേരാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.  വിലാസം- സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ. തിരുവനന്തപുരം. ഫോണ്‍: 0471-2325101, 2325102.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു