പി എച്ച്. ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ, പുനർമൂല്യനിർണയ ഫലം, പരീക്ഷ; കാലിക്കറ്റ് സർവകലാശാല വാർത്തകൾ

By Web TeamFirst Published Mar 29, 2024, 8:01 PM IST
Highlights

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. മലയാളം (CBCSS 2019, 2020 & 2021 പ്രവേശനം) നവംബർ 2022 / 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം. 

അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം. (CBCSS & CUCBCSS-UG 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു യു.ജി. പരീക്ഷകൾക്ക് മാറ്റമില്ല.

പി എച്ച്. ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ
ജൂലൈ 2022 / ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പി എച്ച്. ഡി. പ്രാഥമിക യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 25 വരെയും 125/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും. പേപ്പർ I (റിസർച്ച് മെത്തഡോളജി), പേപ്പർ III (റിസർച്ച് ആൻ്റ് പുബ്ലിക്കേഷൻ എത്തിക്സ്), പേപ്പർ II (ഇലക്ടീവ്) പരീക്ഷകൾ യഥാക്രമം ജൂൺ 11, 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് മെയ് 27 മുതൽ ലഭ്യമാകും. ഡിസംബർ 2022 / ജൂലൈ 2023 / ഡിസംബർ 2023 പേപ്പർ II (ഇലക്ടീവ്) പരീക്ഷാ തീയതി പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2012 സ്‌കീം - 2014 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. മലയാളം (CBCSS 2019, 2020 & 2021 പ്രവേശനം) നവംബർ 2022 / 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം. എസ് സി. ഫുഡ് സയൻസ് ആൻ്റ് ടെക്നോളജി (CBCSS PG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (CCSS) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ നവംബർ 2023 (2021 പ്രവേശനം), നവംബർ 2022 (2019 & 2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 11 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (CBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.എ. പോസ്റ്റ് അഫ്സൽ-ഉൽ-ഉലമ, എം.എസ്.ഡബ്ല്യൂ. നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി, എം.എ. അറബിക്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.എസ് സി. ബോട്ടണി, എം.എസ് സി. ഫിസിക്സ്, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

 

click me!