ഏവിയേഷൻ സ്വപ്നങ്ങളാണോ? വഴിയുണ്ട്, പ്രായോഗിക പരിശീലനവുമായി സിയാൽ

Published : Mar 03, 2026, 03:27 PM IST
CIASL

Synopsis

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എസ്.എൽ അക്കാദമി, കുസാറ്റ് അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. 

കൊച്ചി: പ്ലസ്ടുവിനും ബിരുദപഠനത്തിനും ശേഷം മികച്ചൊരു കരിയർ കണ്ടെത്തുക എന്നത് ഇന്നത്തെ കാലത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വലിയ വെല്ലുവിളിയാണ്. പരമ്പരാഗത പഠനരീതികളെക്കാൾ തൊഴിൽ വിപണിയിലെ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പ്രായോഗിക പരിശീലനത്തിനാണ് ഇന്ന് ഏവരും മുൻഗണന നൽകുന്നത്. ആഗോളതലത്തിൽ അതിവേഗം കുതിക്കുന്ന ഏവിയേഷൻ മേഖലയിൽ സുരക്ഷിതമായ ഭാവി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരമൊരുക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. 

വെറുമൊരു പരിശീലന കേന്ദ്രം എന്നതിലുപരി വിമാനത്താവളത്തിന്റെ തത്സമയ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞു പഠിക്കാനുള്ള അപൂർവ്വ അവസരമാണ് ഇവിടെ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സങ്കല്പങ്ങൾക്കപ്പുറം പ്രായോഗിക അറിവിന് മുൻഗണന നൽകുന്ന പാഠ്യപദ്ധതിയിലൂടെ വ്യവസായത്തിന് ആവശ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ഈ സ്ഥാപനം.

കേരളത്തിലെ ആദ്യ എയ്റോ പാർക്കായ സിയാൽ എയ്റോ പാർക്കിലെ ഈ വിശാലമായ ക്യാമ്പസ് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാണ് ഉറപ്പുനൽകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഈ ക്യാമ്പസിന്റെ മാത്രം സവിശേഷതയാണ്. ഏവിയേഷൻ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവിൽ തന്നെ അക്കാദമി നിലകൊള്ളുന്നതിനാൽ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക എയ്റോ പാർക്കിന്റെ സാങ്കേതിക സൗകര്യങ്ങളും അറിവുകളും വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിച്ചറിയാനാകും. ഇത് സമാനതകളില്ലാത്ത പ്രായോഗിക ജ്ഞാനവും വലിയൊരു കരിയർ മൈലേജുമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിക്കുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരമുള്ള ഏക 'ഏവിയേഷൻ ഇൻഡസ്ട്രി ഓറിയന്റഡ്' പഠന കേന്ദ്രമായ അക്കാദമിക്ക് അയാട്ട, എസിഐ അംഗീകാരവുമുണ്ട്. ബിരുദധാരികൾക്ക് മുൻതൂക്കം നൽകുന്ന മികച്ച അക്കാദമിക് പ്ലാറ്റ്ഫോമാണ് എയ്റോപാർക്കിലെ വിശാലമായ ഈ ക്യാമ്പസ്.

പുതിയ അധ്യയന വർഷത്തിൽ ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് എന്നിവയിലേക്കും ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ്,സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കുമാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റ് അംഗീകൃത സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകൾക്ക് നൽകുന്നത്.

പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്

ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിൽ വിപുലമായ പാഠ്യപദ്ധതിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എയർലൈൻ-എയർപോർട്ട് മാനേജ്മെന്റ്, കാർഗോ, സെക്യൂരിറ്റി എന്നീ വിഷയങ്ങൾക്ക് പുറമെ ഏവിയേഷൻ സേഫ്റ്റി, നാവിഗേഷൻ, കാലാവസ്ഥാ ശാസ്ത്രം (മെറ്റീരിയോളജി) തുടങ്ങിയ സമഗ്രമായ ഏവിയേഷൻ വിഷയങ്ങൾ ഈ പ്രോഗ്രാമിൽ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ഏവിയേഷൻ മേഖലയ്ക്ക് ഏറ്റവും അത്യന്താപേക്ഷിതമായ വ്യക്തിത്വ വികസന പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്

അഗ്നിശമന-രക്ഷാപ്രവർത്തന മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന സയൻസ് പശ്ചാത്തലമുള്ള പ്ലസ്ടു വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സാണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്. കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള പി.ടി, സ്ക്വാഡ് ഡ്രിൽ, അപ്ലയൻസ് ഡ്രിൽ പരിശീലനങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. സിയാലിലെ അഗ്നിശമന വിഭാഗത്തിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഇൻസ്ട്രക്ടർമാരാണ് ഇവിടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഹോസ് ഡ്രിൽ, ലാഡർ ഡ്രിൽ, ആംബുലൻസ് ഡ്രിൽ, സി.എഫ്.ടി തുടങ്ങിയ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇതിനുപുറമെ ഏവിയേഷൻ മേഖലയിലെ പ്രത്യേക പരിശീലനങ്ങളായ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ്, പ്രഷർ ഫെഡ് ഫയർ ഫൈറ്റിംഗ് ട്രെയിനിംഗ് എന്നിവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ്

വിമാനത്താവളങ്ങളിലെ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ഗ്രൗണ്ട് സർവീസ് മേഖലയിലെ ജോലികൾക്കായി വിദ്യാർത്ഥികളെ സജ്ജരാക്കുന്ന ആറുമാസത്തെ കോഴ്സാണിത്. ചെക്ക്-ഇൻ നടപടിക്രമങ്ങൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ബാഗേജ് ഹാൻഡ്ലിംഗ്, ബോർഡിംഗ് പാസ് വിതരണം, സെക്യൂരിറ്റി സ്ക്രീനിംഗ്, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് നിയമങ്ങൾ, അനൗൺസ്മെന്റുകൾ, സ്പെഷ്യൽ പാസഞ്ചർ ഹാൻഡ്ലിംഗ് തുടങ്ങി വിമാനത്താവളത്തിലെ ദൈനംദിന പാസഞ്ചർ ഹാൻഡ്ലിംഗ് പ്രവർത്തനങ്ങൾ ഇതിൽ പഠിപ്പിക്കുന്നു. കൂടാതെ എയർപോർട്ട് സുരക്ഷയും റിസർവേഷൻ നടപടികളും ഇതിന്റെ ഭാഗമാണ്.

സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ഏറെ നിർണ്ണായകമായ റാംപ് സർവീസുകളെക്കുറിച്ച് സമഗ്രമായ അറിവ് നൽകുന്ന ആറുമാസത്തെ പ്രത്യേക കോഴ്സാണിത്. വിമാനങ്ങളുടെ ഹാൻഡ്ലിംഗ്, ടേൺ എറൗണ്ട് പ്രക്രിയകൾ, പാസഞ്ചർ ബോർഡിംഗ് നടപടിക്രമങ്ങൾ എന്നിവയും ഇവിടെ പഠിക്കാനാകും. വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എയർക്രാഫ്റ്റ് എക്യുപ്മെന്റുകൾ കൈകാര്യം ചെയ്യുന്നതിലും കാര്യക്ഷമമായ ഏകോപനത്തിലും ഈ കോഴ്സ് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

എങ്ങനെ അപേക്ഷിക്കാം

താത്പര്യമുള്ളവർക്ക് https://academy.ciasl.aero/ എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 8848000901,0484-2611785,ഇമെയിൽ: academy@ciasl.in.

 

PREV
Read more Articles on
click me!

Recommended Stories

അധ്യാപക ഒഴിവ്; അപേക്ഷ ക്ഷണിച്ചു
ഈവനിംഗ് ഒപി ഡോക്ടര്‍ ഇന്‍റര്‍വ്യൂ മാര്‍ച്ച് ആറിന്