ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസിൽ എൽ ഡി ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ

Web Desk   | Asianet News
Published : Oct 25, 2021, 10:26 AM ISTUpdated : Oct 25, 2021, 11:00 AM IST
ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസിൽ എൽ ഡി ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ

Synopsis

പി.എസ്.സി നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള പ്രസ്തുത തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡ് തിരുവനന്തപുരം ഓഫീസിലെ എൽ.ഡി ക്ലാർക്ക്, പ്രൊബേഷൻ ഓഫീസർ ഗ്രേഡ് II തസ്തികകളിലെ ഒഴിവുകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള പ്രസ്തുത തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ തപാൽ  മാർഗം ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, അഞ്ചാം നില വികാസ്ഭവൻ കോംപ്ലെക്‌സ്, വികാസ്ഭവൻ പി.ഒ, തിരുവനന്തുപുരം, പിൻ കോഡ്: 695033 എന്ന വിലാസത്തിൽ നവംബർ മുപ്പതിനകം ലഭിക്കണം. ഫോൺ: 0471-2306040. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.

ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം; പത്താം ക്ലാസ് യോ​ഗ്യത; ഒരു ലക്ഷം രൂപ വരെ ശമ്പളം
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍