LD Typist : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

Web Desk   | Asianet News
Published : Dec 30, 2021, 01:44 PM IST
LD Typist : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

Synopsis

സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. 

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ (Travancore Devaswom Board) ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) (Lower Division Typist) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ (OMR Exam) ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ (Certificate Varification) സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക. 

നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും. ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിൽ ബന്ധപ്പെടണം.


 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍