സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

Web Desk   | Asianet News
Published : Sep 10, 2020, 06:15 PM IST
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

Synopsis

എസ്.എസ്.എല്‍.സി.യോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. 

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ സര്‍ക്കാര്‍ നടത്തുന്ന ആറുമാസ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്പെക്ടസും www.statelibrary.kerala.gov.in ല്‍ ലഭിക്കും. 

അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്ടോബര്‍ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് കിട്ടത്തക്കം വിധം സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ് ഭവന്‍ പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. നിശ്ചിതസമയം കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

എസ്.എസ്.എല്‍.സി.യോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ അവസാന രണ്ടുമാസം തൊഴില്‍പരിചയവും പ്രസ്തുതകാലയളവില്‍ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാര്‍ട്ട്മെന്റല്‍ കാന്‍ഡിഡേറ്റ്സ് ഒഴികെയുള്ളവര്‍ക്ക്) ലഭിക്കും
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം