ഒന്നരലക്ഷത്തിലധികം ഒഴിവുകൾ നികത്താൻ റെയിൽവേ; പരീക്ഷ ഡിസംബറിൽ ആരംഭിക്കും

Web Desk   | Asianet News
Published : Sep 10, 2020, 06:01 PM IST
ഒന്നരലക്ഷത്തിലധികം ഒഴിവുകൾ നികത്താൻ റെയിൽവേ; പരീക്ഷ ഡിസംബറിൽ ആരംഭിക്കും

Synopsis

നോണ്‍ ടെക്നിക്കൽ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാറ്റഗറിയിലെ ഒഴിവുകളിലേക്കാണ് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്.   

ദില്ലി: റെയില്‍വേ വിജ്ഞാപനം നടത്തിയ 1,40,640 ഒഴിവുകളിലേക്കുളള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് അറിയിച്ചു. നോണ്‍ ടെക്നിക്കൽ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പരീക്ഷകള്‍ നടത്താനായില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. 'വിവിധ കാറ്റഗറികളിലായി 1,40,640 പോസ്റ്റുകളിലേക്കുളള അപേക്ഷകള്‍ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. ഇതെല്ലാം കോവിഡ് 19 കാലയളവിന് മുമ്പാണ് വിജ്ഞാപനം ചെയ്തത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ കോവിഡ് 19 മഹാമാരി കാരണം കംപ്യൂട്ടര്‍ അടിസ്ഥാനത്തിലുളള പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല.' യാദവ് പറഞ്ഞു. 

35,208 പോസ്റ്റുകള്‍ ഗാര്‍ഡ്, ഓഫീസ് ക്ലാര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങി നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഉളളതാണ്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീയരിയല്‍ കാറ്റഗറിയില്‍ പെട്ടതും, 1,03,769 പോസ്റ്റുകള്‍ മെയിന്റെയിനേഴ്‌സ്, പോയിന്റ്‌സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവില്‍ വരുന്നതുമാണ്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും പരീക്ഷാ തീയതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം