ലൈഫ് മിഷൻ: അപേക്ഷ തീയതി സെപ്റ്റംബർ 23 വരെ നീട്ടി

Web Desk   | Asianet News
Published : Sep 10, 2020, 04:11 PM ISTUpdated : Sep 10, 2020, 04:15 PM IST
ലൈഫ് മിഷൻ: അപേക്ഷ തീയതി സെപ്റ്റംബർ 23 വരെ നീട്ടി

Synopsis

നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. 

തിരുവനന്തപുരം: ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം നീട്ടി നൽകിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.

PREV
click me!

Recommended Stories

ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രിൽ 6 വരെ അപേക്ഷിക്കാം