Literacy Mission : സാക്ഷരത മിഷൻ തുല്യതാ രജിസ്‌ട്രേഷന്‍; ഓൺലൈനായി മാര്‍ച്ച് 31 വരെ

Web Desk   | Asianet News
Published : Mar 12, 2022, 12:16 PM IST
Literacy Mission : സാക്ഷരത മിഷൻ തുല്യതാ രജിസ്‌ട്രേഷന്‍; ഓൺലൈനായി മാര്‍ച്ച് 31 വരെ

Synopsis

 ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്ക് പത്താംക്ലാസ്സ് തുല്യതക്കും പത്താംക്ലാസ്സ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററിക്കും അപേക്ഷ നല്‍കാവുതാണ്.

തൃശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ (General Education Department) സഹകരണത്തോടെ (State Literacy Mission) സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന (Equivalency classes) തുല്യതാ ക്ലാസ്സുകളിലേക്ക് രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 4,7 ക്ലാസ്സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെയാണ്. തുല്യത പത്ത്, ഹയര്‍സെക്കന്ററി കോഴ്‌സുകളിലേക്ക് ഈ മാസം 25 വരെ പിഴയില്ലാതെ അപേക്ഷ സമര്‍പ്പിക്കാം. തുല്യത പത്തിന് 17 വയസ്സും ഹയര്‍സെക്കന്ററിക്ക് 22 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്ക് പത്താംക്ലാസ്സ് തുല്യതക്കും പത്താംക്ലാസ്സ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററിക്കും അപേക്ഷ നല്‍കാവുതാണ്. എല്ലാ രജിസ്‌ട്രേഷനുകളും ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. 

തുല്യത പത്തിന് കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജില്ലയില്‍ 13,211 പേരും ഹയര്‍സെക്കന്ററിക്ക് ഇക്കാലയളവില്‍ 11,744 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ക്ലാസ്സ് നടന്നു വരുന്ന തുല്യത പത്ത് പതിനഞ്ചാം ബാച്ചിന് 1615 പേരും ഹയര്‍സെക്കന്ററി ആറാം ബാച്ചിന് 1501 പേരും പഠനം നടത്തിവരുന്നു. ഉപരിപഠനം, പ്രമോഷന്‍ എന്നിവക്ക് സഹായകരമായ തുല്യതാ കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച  വിശദവിവരങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ പ്രേരകുമാരുമായോ അയ്യന്തോള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 0487-2365024,9446793460

അറ്റന്റര്‍ തസ്തികയില്‍ ഒഴിവ്
തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാര്‍മസിയില്‍ 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. ഫോണ്‍:0487- 2366643
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു