
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയ്ക്ക് ജനറൽ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. നിലവിൽ വിവിധ ലോ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ ഒഴികെ, എൻട്രൻസ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ വിദ്യാർഥികൾ നവംബർ 10 രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആന്റ് മെയിന്റനൻസ് വിഭാഗത്തിൽ വീഡിയോ എഡിറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും വിഡിയോ എഡിറ്റിങ്ങിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് http://pmdamc.ihrd.ac.in/ ൽ നവംബർ 6 വരെ അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 0471 2550612.
തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ / ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര-എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ളവർക്ക് http://pmdamc.ihrd.ac.in ൽ നവംബർ 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2550612.