
കൊച്ചി: ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം. കൊച്ചിയിലേയ്ക്ക് ലുലു ഗ്രൂപ്പ് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. റീട്ടെയിൽ പ്ലാനർ, സെൻട്രൽ ബയർ, ഫാഷൻ ഡിസൈനർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 26 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകളും ആവശ്യമായ യോഗ്യതകളും ചുവടെ ചേർക്കുന്നു.
റീട്ടെയിൽ പ്ലാനർ (ജോബ് കോഡ്: MP01)
സെൻട്രൽ ബയർ (ജോബ് കോഡ്: CB02)
ഫാഷൻ ഡിസൈനർ (ജോബ് കോഡ്: FD03)
മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് careers@lulujndia.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ സബ്ജക്ട് ഫീൽഡിൽ ജോബ് കോഡ് ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.