ആരോ​ഗ്യ കേരളത്തിൽ മാനേജർ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 18

Web Desk   | Asianet News
Published : May 12, 2020, 01:06 PM IST
ആരോ​ഗ്യ കേരളത്തിൽ മാനേജർ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 18

Synopsis

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മേയ് 18 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി 

തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോ​ഗ്യത. 40 വയസ്സ് ആണ് പ്രായപരിധി. ശമ്പളം- 70,000 രൂപ

www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസായ 250 രൂപ ഓണ്‍ലൈനായോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഓപ്പറേഷന്‍സ് എന്ന പേരില്‍ നേരിട്ടോ (അക്കൗണ്ട് നമ്പര്‍- 195305000419, ഐ.സി.ഐ.സി.ഐ ബാങ്ക്, വഴുതക്കാട്, ഐ.എഫ്.എസ്.സി- ICIC0001953) അയയ്ക്കണം. ഫീസടച്ചതിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തുകയോ സ്‌ക്രീന്‍ഷോട്ട് അറ്റാച്ച് ചെയ്യുകയോ വേണം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടച്ച രേഖകള്‍ എന്നിവ statehealthrecruitment@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മേയ് 18 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല