ഓൺലൈൻ പഠനത്തിലെ പുതുവഴി; ​​ഗോത്രഭാഷയിലൂടെ പാഠഭാ​ഗങ്ങൾ പഠിക്കാൻ മഴവിൽപ്പൂവ്

Web Desk   | Asianet News
Published : Aug 11, 2020, 03:04 PM ISTUpdated : Aug 11, 2020, 03:05 PM IST
ഓൺലൈൻ പഠനത്തിലെ പുതുവഴി; ​​ഗോത്രഭാഷയിലൂടെ പാഠഭാ​ഗങ്ങൾ പഠിക്കാൻ മഴവിൽപ്പൂവ്

Synopsis

മഴവില്ലിലെ വിവിധ നിറങ്ങൾ പോലെ മുഡു​ഗ, കുറുംബ, ഇരുള ഭാഷകളിലാണ് മഴവിൽപ്പൂവ് തയ്യാറാക്കിയിരിക്കുന്നത്.   

തിരുവനന്തപുരം: ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി​ ​ഗോത്രഭാഷയിൽ പാഠഭാ​ഗങ്ങളൊരുക്കി മഴവിൽപ്പൂവ് പദ്ധതി. കുട്ടികളെ മാതൃഭാഷയിലൂടെ പഠനമുറിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ഓൺലൈൻ ക്ലാസുകളിൽ തരം​ഗമായി മാറിയ മിട്ടുപൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ തന്നെയാണ് ഇവിടെയും പഠിപ്പിക്കുന്നത്. ​ഗോത്ര​ഭാഷയിലാണ് പഠനം എന്നതാണ് പ്രത്യേകത. മഴവില്ലിലെ വിവിധ നിറങ്ങൾ പോലെ മുഡു​ഗ, കുറുംബ, ഇരുള ഭാഷകളിലാണ് മഴവിൽപ്പൂവ് തയ്യാറാക്കിയിരിക്കുന്നത്. 

ക്ലാസ് മുറികൾ ഓൺലൈനിലേക്ക് മാറിയപ്പോൾ ​ഗോത്രവിഭാ​ഗത്തിലെ കുഞ്ഞുങ്ങളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതാണ് ലക്ഷ്യം. റെക്കോർഡ് ചെയ്ത പാഠഭാ​ഗങ്ങൾ ഊരുകളിലെ സാമൂഹ്യപഠന മുറികളിൽ പ്രദർശിപ്പിക്കും. ​ഗോത്രഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ സഹായത്തോടെയാണ് പാഠഭാ​ഗങ്ങളുടെ മൊഴിമാറ്റം. പദാനുപദ തർജ്ജമയ്ക്ക് മുതിർന്ന അധ്യാപകരുടെ പാനലുണ്ട്. 'അവരുടെ ഭാഷാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു ടീമായിട്ടുള്ള പ്രവർത്തനമുള്ളത് കൊണ്ടാണ് ഇത് നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞത്.'  റിസോഴ്സ് അധ്യാപകനായ ശക്തിവേൽ പറഞ്ഞു.

സമ​ഗ്ര ശിക്ഷാ കേരളയുടെ കീഴിൽ അ​ഗളി ബിആർസി കോർഡിനേറ്റർ സിപി വിജയനാണ് മഴവിൽപ്പൂവിന്റെ ശിൽപ്പി. പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അഭിനന്ദനവും ലഭിച്ചിരുന്നു. 'ഇത്തരമൊരു ശ്രമത്തിന്റെ ഫലമായി കുട്ടികൾ കുറച്ചു കൂടി ആസ്വാദ്യകരമായ രീതിയിൽ അവരുടെ പാഠഭാ​ഗങ്ങൾ പഠിക്കാൻ സാധിക്കും എന്നുള്ളതാണ്  ഈ പ്രോ​ഗ്രാമിന്റെ മെച്ചം.' സിപി വിജയൻ പറയുന്നു. 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍