നിയമസഭാ മാധ്യമ അവാർഡ്; സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷിക്കണം; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

By Web TeamFirst Published Sep 20, 2021, 6:29 PM IST
Highlights

ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ നൽകുന്ന 'ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, 'ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ്, 'ജി.കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്' എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരള നിയമസഭ നൽകുന്ന 'ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, 'ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ്, 'ജി.കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്' എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി-ദൃശ്യമാധ്യമ വിഭാഗങ്ങൾ ഓരോന്നിനും മൂന്നു വീതം ആകെ ആറ് അവാർഡുകൾ ഉണ്ടായിരിക്കും. 

50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡുകൾ. 2020 ജനുവരി ഒന്നിനും 2020 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികൾക്കാണ് അവാർഡ്. അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ/ പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫോം എന്നിവ അടങ്ങുന്ന സ്‌കീം, വിജ്ഞാപനം എന്നിവ www.niyamasabha.org യിൽ ലഭ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!