C Dit Course : ദൃശ്യ മാധ്യമ രംഗത്ത് ജോലി സാധ്യത; സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

Web Desk   | Asianet News
Published : Dec 18, 2021, 11:11 AM ISTUpdated : Dec 18, 2021, 11:12 AM IST
C Dit Course : ദൃശ്യ മാധ്യമ രംഗത്ത് ജോലി സാധ്യത; സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

Synopsis

സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റഗുലര്‍/വാരാന്ത്യ മാധ്യമ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. 

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ (C Dit) സി-ഡിറ്റിന്റെ തിരുവല്ലം മെയിന്‍ കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന റഗുലര്‍/വാരാന്ത്യ മാധ്യമ കോഴ്‌സുകളില്‍ (Seat Vacancy) സീറ്റ് ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി (വീക്കെന്‍ഡ്) ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് (വീക്കെന്‍ഡ്) ദൈര്‍ഘ്യം മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ദൃശ്യ മാധ്യമ രംഗത്ത് ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് താത്പര്യമുളളവര്‍ സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167/6238941788. വെബ്‌സൈറ്റ് https://mediasstudies.cdit.org

ഇന്റര്‍വ്യൂ മാറ്റിവച്ചു
വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയില്‍ എറണാകുളം ഗവ: ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പിങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും, റസ്റ്റോറന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബര്‍ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്റര്‍വ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി ഗവ:ഗസ്റ്റ് ഹൗസ് മാനേജര്‍ അറിയിച്ചു.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു