പിന്നോക്കക്കാര്‍ പിന്നെയും പിന്നിലായി, സംവരണത്തിൽ മുമ്പിൽ ഇ ഡബ്ല്യു എസ് വിഭാഗം; മെഡിക്കൽ അലോട്ട്മെന്റ് പൂർത്തിയായി

Published : Aug 20, 2025, 01:31 PM IST
Medical allotment

Synopsis

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 2842 റാങ്ക് വരെ ലഭിച്ചവർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇത്തവണ പ്രവേശനം ലഭിച്ചു.

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യഘട്ട മെഡിക്കൽ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ പിന്നോക്ക ഹിന്ദു, മുസ്ലിം, ഈഴവ വിഭാഗങ്ങളെക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികളുടെ റാങ്ക് പരിശോധിക്കുമ്പോഴാണ് ഇക്കാര്യം തെളിയുന്നത്. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 2842 റാങ്ക് വരെ ലഭിച്ചവർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇത്തവണ പ്രവേശനം ലഭിച്ചു. എന്നാൽ, ഈഴവ വിഭാഗത്തിൽ 1627 വരെയും മുസ്ലിം വിഭാഗത്തിൽ 916 വരെയും പിന്നോക്കഹിന്ദു വിഭാഗത്തിൽ 1902 വരെയും പിന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 2674 വരെയും മാത്രമാണ് പ്രവേശനം ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം