മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ

Web Desk   | Asianet News
Published : Apr 22, 2021, 08:47 AM ISTUpdated : Apr 22, 2021, 11:16 AM IST
മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ

Synopsis

വ്യക്തിഗത റിസൾട്ട് വെബ് പോർട്ടലിലെ റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ റോൾ നമ്പരും, ജനന തീയതിയും നൽകി പരിശോധിക്കാം. 

തിരുവനന്തപുരം: 2021 ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ റിസൾട്ട് nmmse.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത 41,383 വിദ്യാർത്ഥികളിൽ 19,896 വിദ്യാർത്ഥികൾ നിശ്ചിത ശതമാനം മാർക്ക് നേടി. ഇവരിൽ 3,473 വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിന് അർഹത നേടി. വ്യക്തിഗത റിസൾട്ട് വെബ് പോർട്ടലിലെ റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ റോൾ നമ്പരും, ജനന തീയതിയും നൽകി പരിശോധിക്കാം. സ്‌കൂളിൽ നിന്നും സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്‌കൂൾ ലോഗിനിൽ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും സ്‌കൂൾതല പരിശോധനയ്ക്കുള്ള വിശദ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു