കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 21, 2021, 10:22 AM ISTUpdated : Apr 21, 2021, 10:50 AM IST
കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

Synopsis

സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

www.keralamediaacademy.org ല്‍ നിന്നു അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍, ശാസ്തമംഗലം, ഐ.സി. ഐ. സി.ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം - 10. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 മെയ് അഞ്ച്.  കൂടുതല്‍ വിവരങ്ങള്‍ക്ക:് ഫോണ്‍  0484 2422275, 2422068, 0471 2726275.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ
ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം