Job Fair : യോ​ഗ്യരായവർക്കെല്ലാം തൊഴിൽ; സംസ്ഥാനത്ത് സജീവമായി മെഗാ തൊഴിൽ മേളകൾ: അപേക്ഷിക്കേണ്ടതിങ്ങനെ...

Web Desk   | Asianet News
Published : Jan 08, 2022, 10:32 AM IST
Job Fair : യോ​ഗ്യരായവർക്കെല്ലാം തൊഴിൽ; സംസ്ഥാനത്ത് സജീവമായി മെഗാ തൊഴിൽ മേളകൾ: അപേക്ഷിക്കേണ്ടതിങ്ങനെ...

Synopsis

54 സ്ഥാപനങ്ങളാണ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2300 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എറണാകുളം:  ജില്ലാ ഭരണകൂടം (District Administration) സംഘടിപ്പിക്കുന്ന (Mega Job Fair) മെഗാ ജോബ് ഫെയര്‍ ജീവിക-2022 ശനിയും ഞായറും(ജനുവരി 8, 9) നടക്കും. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടക്കുന്ന ജോബ് ഫെയര്‍ ശനി രാവിലെ 10 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ വികസന കമീഷ്ണര്‍ എ.ഷിബു, കെയ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏല്യാസ് എന്നിവര്‍ പങ്കെടുക്കും.

 54 സ്ഥാപനങ്ങളാണ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2300 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 6918 അപേക്ഷകരില്‍ നിന്നും 4984 ഉദ്യോഗാര്‍ത്ഥികളെ മേളയിലേക്കു തിരഞ്ഞെടുത്തു. ഉദ്യോഗാര്‍ത്ഥികള്‍  അറിയിപ്പിലുള്ള നിശ്ചിത സമയത്തു തന്നെ കമ്പനി പ്രതിനിധികള്‍ക്കു മുമ്പില്‍ ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.  ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

സ്‌പെക്ട്രം ജോബ് ഫെയര്‍ 22 ന്  കളമശേരി ഗവ: ഐടിഐയില്‍ 
വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയര്‍ 2022-ന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന തൊഴില്‍മേള ജനുവരി 22 ന് കളമശേരി ഗവ: ഐടിഐയില്‍ നടത്തും. സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍ മേളയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ അന്വേഷകരായും കമ്പനികള്‍ക്ക് തൊഴില്‍ ദാതാക്കളായും www.spectrumjobs.org എന്ന പോര്‍ട്ടലില്‍ ജനുവരി 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 9447815429, 0484-2555505 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.  
 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം