Mega Job Fair : മെഗാ ജോബ് ഫെയർ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

Web Desk   | Asianet News
Published : Jan 24, 2022, 09:22 AM IST
Mega Job Fair : മെഗാ ജോബ് ഫെയർ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

Synopsis

തൃശൂർ വിമല കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ജനുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 

തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ (കെയ്സ്) ആഭിമുഖ്യത്തിൽ ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളേജിൽ നടക്കുന്ന (Mega Job Fair) മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾക്ക് ജനുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും www.statejobportal.kerala.gov.in വഴി ഓൺലൈനായോ 8075967726 എന്ന മൊബൈൽ നമ്പറിലോ രജിസ്റ്റർ ചെയ്യാമെന്ന് കെയ്സ് അധികൃതർ അറിയിച്ചു.

രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷൻ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോർട്ടലിൽ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകൾക്ക് അപ്ഡേറ്റ് ചെയ്യാനാവും. തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളിൽ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓൺലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താൻ കമ്പനികൾക്ക് അവസരം ലഭിക്കും.
 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു