എംജി ബിരുദ പ്രവേശനം: ഓപ്ഷനുകൾ സെപ്തംബർ 2 രാവിലെ 11 മുതൽ സെപ്തംബർ 3 വൈകീട്ട് 4വരെ പുനഃക്രമീകരിക്കാം

By Web TeamFirst Published Sep 2, 2021, 10:40 AM IST
Highlights

ഒന്നാം അലോട്മെൻ്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച അലോട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. 

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിന്പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് നേരത്തെ നൽകിയ ഓപ്ഷനുകൾ സെപ്തംബർ 2ന് രാവിലെ 11 മുതൽ സെപ്തംബർ 3ന് വൈകീട്ട് 4വരെ പുനക്രമീകരിക്കാം. അപേക്ഷകർക്ക് അപേക്ഷയുടെ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ സാധിക്കില്ല. 

ഒന്നാം അലോട്മെൻ്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് നിലവിൽ ലഭിച്ച അലോട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് രണ്ടാം അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്/കോളേജിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്മെന്റ് റദ്ദാക്കപ്പെടും. ഒന്നാം അലോട്മെന്റിൽ സ്ഥിരപ്രവേശം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!