CBSE exam : വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്

Web Desk   | Asianet News
Published : Dec 17, 2021, 03:12 PM IST
CBSE exam : വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്

Synopsis

സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ (CBSE Exam) സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് (V Sivankutty) പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് (Central Education Minister) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവൻകുട്ടി കത്തയച്ചു.

"സിബിഎസ്ഇ 10, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പങ്കുവെക്കാനാണ് ഈ കത്ത്. ഡിസ്ക്രിപ്റ്റീവ് ടൈപ് പരീക്ഷയാണ് CBSE മുൻകാലങ്ങളിൽ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഒറ്റ തെറ്റ് കൊണ്ട് മുഴുവൻ മാർക്കും നഷ്ടമാകുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല ഉത്തരമായി സജസ്റ്റ് ചെയ്തതിൽ പലതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് പരാതിയുണ്ട്.'' കേരളം ഉൾപ്പെടുന്ന സോണിൽ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നതെന്നും വിദ്യാർത്ഥികൾ പരാതി പറയുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി കത്തില്‍ ചൂണ്ടിക്കാണിച്ചു. 

''കൊവിഡ് കാലമായതിനാൽ വേണ്ടത്ര പഠിക്കാനുള്ള സാഹചര്യം  വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടുന്ന സോണിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മാനിച്ച് മൂല്യ നിർണയ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. വ്യക്തതയില്ലാത്തതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായ ചോദ്യങ്ങൾ റദ്ദ് ചെയ്ത് ചോദ്യങ്ങൾക്കുള്ള മാർക്ക് കുട്ടികൾക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു." മന്ത്രി കത്തിൽ വ്യക്തമാക്കി. 


  

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു