ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന് ദേശീയ പുരസ്‌കാരം

By Web TeamFirst Published Dec 5, 2020, 9:18 AM IST
Highlights

അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ അപകട സാധ്യത കൂടിയ ഫാക്ടറികൾക്ക് കൂടുതൽ പ്രാധാന്യം നൽകി നിശ്ചിത കാലയളവിനുള്ളിൽ പരിശോധന നടത്തുന്ന സംവിധാനമാണ് വെബ് എനേബിൾഡ് റിസ്‌ക് വെയിറ്റഡ് ഇൻസ്‌പെക്ഷൻ സ്‌കീം. 

തിരുവനന്തപുരം: അപകട സാധ്യത മുൻഗണനാ ക്രമത്തിൽ ഫാക്ടറി പരിശോധന നടത്താനായി നടപ്പാക്കിയ 'വെബ് എനേബിൾഡ് റിസ്‌ക് വെയിറ്റഡ് ഇൻസ്‌പെക്ഷൻ സ്‌കീം' ന് 2020ലെ സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് സെമിഫൈനലിസ്റ്റ് പുരസ്‌കാരത്തിന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അർഹമായി.  ഓൺലൈനായി നടന്ന അവാർഡ് വിതരണ ചടങ്ങിൽ ഡയറക്ടർ പി. പ്രമോദ് അവാർഡ് ഏറ്റുവാങ്ങി.

അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ അപകട സാധ്യത കൂടിയ ഫാക്ടറികൾക്ക് കൂടുതൽ പ്രാധാന്യം നൽകി നിശ്ചിത കാലയളവിനുള്ളിൽ പരിശോധന നടത്തുന്ന സംവിധാനമാണ് വെബ് എനേബിൾഡ് റിസ്‌ക് വെയിറ്റഡ് ഇൻസ്‌പെക്ഷൻ സ്‌കീം.  ഇതിനായി എം-ഇൻസ്‌പെക്ടർ എന്ന മൊബൈൽ ആപ്ലിക്കേഷൻ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.  ഓരോ ഇൻസ്‌പെക്ടറും ഓരോ മാസവും ചെയ്യേണ്ട പരിശോധനകളെ സംബന്ധിച്ച് മൊബൈൽ ടാബ്ലറ്റിൽ അറിയിപ്പ് ലഭിക്കും.  ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താനും, വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനും, പരിശോധന ഉത്തരവ് ഫാക്ടറി ഉടമകൾക്ക് അയക്കാനും മറുപടി ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

click me!