Hotel Management : ഹോട്ടൽ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയ്ക്ക് മെയ് 16 വരെ അപേക്ഷ; പരീക്ഷ ജൂൺ 18 ന്

Published : May 07, 2022, 03:51 PM IST
Hotel Management : ഹോട്ടൽ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയ്ക്ക് മെയ് 16 വരെ അപേക്ഷ;  പരീക്ഷ ജൂൺ 18 ന്

Synopsis

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 16 വരെ നീട്ടി. പൊതുപരീക്ഷ 2022  ജൂൺ 18ന് നടക്കും. 

തിരുവനന്തപുരം: നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ  മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ (National Council for Hotel Management)  ബി എസ് സി ഹോസ്‌പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്‌മിനിസ്‌ട്രേഷൻ  പ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്ക് (Joint Entrance Examination) അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 16 വരെ നീട്ടി. പൊതുപരീക്ഷ 2022  ജൂൺ 18ന് നടക്കും. ആറ് സെമസ്റ്ററിലായി നടത്തുന്ന ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദകോഴ്സ്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള  നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും  അംഗീകാരത്തോടെ നടത്തും.

ഹോട്ടൽ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട്   എന്നിവയാണ്. പ്ലസ് ടു പരീക്ഷ പാസായവർക്കും  പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 25  വയസും സംവരണ വിഭാഗങ്ങൾക്ക് 28 വയസുമാണ്  പ്രായപരിധി. താൽപര്യമുള്ള  വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ്  ഏജൻസിയുടെ www.nchmjee.nta.nic.in  വെബ്‌സൈറ്റ്  മുഖേന മെയ് 16   നു മുൻപായി  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റ് നടത്തുന്ന പൊതുപരീക്ഷ  ഹെൽപ്ഡെസ്കുമായി ബന്ധപ്പെടുക. 0495 - 2385861,  9400508499.

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം