നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ; 400 ഒഴിവുകൾ; പ്ലസ് ടൂ യോ​ഗ്യത

Published : Jan 14, 2021, 11:59 AM IST
നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ; 400 ഒഴിവുകൾ; പ്ലസ് ടൂ യോ​ഗ്യത

Synopsis

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

ദില്ലി: നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (I) 2021-ന് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണുള്ളത്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2021 ഏപ്രിൽ 18നാണ് പരീക്ഷ. കേരളത്തിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. ഡിഫൻസ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്സ് പാസായവരാകണം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകൾ എന്നിവയുടെ വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം. പരീക്ഷാഫീസ്: 100 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 19.
 

PREV
click me!

Recommended Stories

ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം
മിഡിൽ ഈസ്റ്റിലെ ലുലു​ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി ജോലി ഒഴിവുകൾ; അഭിമുഖം നവംബർ അഞ്ചിന് തൃശ്ശൂരിൽ