Scholarship : നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്; അവസാന തീയതി ഫെബ്രുവരി നാല്

Web Desk   | Asianet News
Published : Jan 20, 2022, 08:57 AM IST
Scholarship : നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്; അവസാന തീയതി ഫെബ്രുവരി നാല്

Synopsis

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാ (National Means Cum Merit Scholarship) (NMMSE) വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു.  ജനുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം.  http://nmmse.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അവസാന തീയതി ഫെബ്രുവരി നാല്.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ശിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്. സര്‍ക്കാര്‍ മേഖലകളിലെ സ്കോളര്‍ഷിപ്പുകള്‍ക്ക് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യമായതിനാല്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോയിന്‍റ്/സിങ്കിള്‍ അക്കൌണ്ട് തുടങ്ങുവാനും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ യൂസര്‍നെയിമും പാസ്വേഡും ഓര്‍മ്മിച്ച് വയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അവസാന തിയ്യതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ചെയ്യുന്നതാണുത്തമം. ഓണ്‍ലൈന്‍ സംബന്ധമായ ര്പശ്നങ്ങള്‍ കുറയ്ക്കുവാന്‍ അത് ഉപകരിക്കും. സ്കോളര്‍ഷിപ്പുകള്‍ ഉന്നതപഠനത്തിനുള്ള പ്രോത്സാഹനം കൂടിയാണ്.
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍