കാർഷിക സർവ്വലാശാലയിൽ അധ്യാപകർക്ക് അവസരം; അവസാന തീയതി മാർച്ച് 31

Web Desk   | Asianet News
Published : Mar 17, 2020, 08:58 AM IST
കാർഷിക സർവ്വലാശാലയിൽ അധ്യാപകർക്ക് അവസരം; അവസാന തീയതി മാർച്ച് 31

Synopsis

തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍. സര്‍വകലാശാലയുടെ വിവിധ കാമ്പസുകളിലും കോളേജുകളിലുമാണ് അവസരം. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 24 അധ്യാപകർക്ക് അവസരങ്ങൾ. തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍. സര്‍വകലാശാലയുടെ വിവിധ കാമ്പസുകളിലും കോളേജുകളിലുമാണ് അവസരം. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്

ഫാം മെഷിനറി ആന്‍ഡ് പവര്‍- 2, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍- 1, ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ്- 1, പ്രൊസസിങ് ആന്‍ഡ് ഫുഡ്- 1, മെക്കാനിക്കല്‍- 1, ഇലക്ട്രിക്കല്‍- 1 ഫിസിക്കല്‍ എജുക്കേഷന്‍- 2

ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍

കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്- 2, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്- 2, ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് മാനേജ്‌മെന്റ്- 2, ഡെവലപ്മെന്റ് ഇക്കണോമിക്‌സ്- 2, ബയോഇന്‍ഫോമാറ്റിക്‌സ് (സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്‌നോളജി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി)- 1, അഗ്രോണമി- 2 (എസ്.സി./ എസ്.ടി.), മൈക്രോബയോളജി-1 (എസ്.സി./ എസ്.ടി.), പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്‌സ്- 1 (എസ്.സി./ എസ്.ടി.), സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ കെമിസ്ട്രി- 1 (എസ്.സി./ എസ്.ടി.), അഗ്രിക്കള്‍ച്ചര്‍ എന്റമോളജി- 1 (എസ്.ഐ.യു.സി. നാടാര്‍).

യോഗ്യത, പ്രായപരിധി, അപേക്ഷയുടെ മാതൃക എന്നിവയ്ക്കായി www.kau.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനായി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖയും The Comptroller, KAU എന്ന പേരില്‍ കാര്‍ഷിക സര്‍വകലാശാലയുടെ മെയിന്‍ കാമ്പസിലെ എസ്.ബി.ഐ. ശാഖയില്‍ മാറാന്‍ കഴിയുന്ന വിധത്തില്‍ 2000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് (എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ) സഹിതം The Registrar, Kerala Agricultural University, Vellanikkara, KAU P.O., Thrissur-680 656, Kerala എന്ന വിലാസത്തില്‍ അയയ്ക്കുക. അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ആണ്

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു