
തിരുവനന്തപുരം: എൻ റ്റിഎസ് പരീക്ഷ 2020-21 സ്റ്റേജ് വൺ ഓൺലൈൻ പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി 11-12-2020 ലേക്ക് നീട്ടി. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് 17-01-2021 ന് നടക്കുന്നതിനാൽ എൻ റ്റി എസ് പരീക്ഷ 24-01-2021 ലേക്ക് മാറ്റി വച്ചതായി എസ് സി ഇ ആർ ടി ഡയറക്ടർ അറിയിച്ചു.
പ്രിൻസിപ്പൽ/പ്രധാനാധ്യാപകർ, എസ് സി ഇ ആർ ടി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ വെരിഫിക്കേഷൻ ആന്റ് അപ്രൂവൽ ഓഫ് എൻ റ്റി എസ് ഇ ആപ്ലിക്കേഷൻ ഫോം ബൈ എച്ച് എം/പ്രിൻസിപ്പൽ എന്ന ലിങ്കിൽ സംപൂർണ്ണയുടെ യൂസർ നെയിമും പാസ്‍വേർഡും നൽകി ലോഗിൻ ചെയ്ത് എൻ റ്റി എസിനുള്ള അപേക്ഷകൾ 15-12-2020 നകം അപ്രൂവ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0471 2346113, 9744640038 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വെബ്സൈറ്റ് www.scert.kerala.gov.in, Email: ntsescertkerala@gmail.com