ഹരിയാണ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112 അവസരങ്ങള്‍

Published : Dec 07, 2020, 09:44 AM IST
ഹരിയാണ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112 അവസരങ്ങള്‍

Synopsis

ഹരിയാണ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112 അവസരങ്ങള്‍

ഹരിയാണ: ഹരിയാണയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലുമായി  112 ഒഴിവുകള്‍. ഇതില്‍ 45 ഒഴിവുകള്‍ അധ്യാപക തസ്തികകളിലും  67 ഒഴിവുകള്‍ അനധ്യാപക തസ്തികകളിലുമാണ്. സ്ഥിര നിയമനമാണ്.

അധ്യാപക ഒഴിവുകള്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 6, സിവില്‍ എന്‍ജിനീയറിങ്- 1, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്- 5, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്- 3, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്- 3, ഫിസിക്സ്- 1, മാത്തമാറ്റിക്സ്- 2, ഇംഗ്ലീഷ്- 2, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്- 1, കെമിസ്ട്രി- 1, റിമോട്ട് സെന്‍സിങ്/ ജി.ഐ.എസ്.- 1, പബ്ലിക് ഹെല്‍ത്ത്- 1, സൈക്കോളജി- 1, ഫിസിക്കല്‍ എജുക്കേഷന്‍- 1, പൊളിറ്റിക്കല്‍ സയന്‍സ്- 1, മ്യൂസിക്- 1, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി- 1, മാനേജ്മെന്റ്- 6, കൊമേഴ്സ്- 1, സ്റ്റാറ്റിസ്റ്റിക്സ്- 1, ഇക്കണോമിക്സ്- 1, ഹോട്ടല്‍ മാനേജ്മെന്റ്- 1, അഗ്രിക്കള്‍ച്ചര്‍ സയന്‍സ്- 2, ഫുഡ് ടെക്നോളജി- 1.

അനധ്യാപക ഒഴിവുകള്‍: സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 19, ഫോര്‍മാന്‍- 2, സീനിയര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 9, മാസ്റ്റര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 3, അസിസ്റ്റന്റ്- 11, പേഴ്സണല്‍ സെക്രട്ടറി- 2, അക്കൗണ്ടന്റ്- 1, ഫാര്‍മസിസ്റ്റ്- 1, ലാബ് ടെക്നീഷ്യന്‍ (സൈക്കോളജി)-1, ലാബ് ടെക്നീഷ്യന്‍ (കെമിസ്ട്രി)- 1, ലാബ് ടെക്നീഷ്യന്‍ (എം.എല്‍.ടി.) 1, ജൂനിയര്‍ എന്‍ജിനീയര്‍ (ഹോര്‍ട്ടികള്‍ച്ചര്‍)- 1, സാനിറ്ററി ഇന്‍സ്പെക്ടര്‍/ ഓഫീസര്‍- 1, ഗെയിം ഓര്‍ഗനൈസര്‍- 1, ഇ.പി.ബി.എ.എക്സ് അസിസ്റ്റന്റ്- 1, ലോ അസിസ്റ്റന്റ്- 1, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍- 2, ട്രാന്‍സ്ലേറ്റര്‍- 1, സീനിയര്‍ സ്‌കെയില്‍ സ്റ്റെനോഗ്രാഫര്‍- 3, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)- 1, സ്റ്റാഫ് നഴ്സ്- 1, ഇലക്ട്രീഷ്യന്‍- 1, ഡ്രൈവര്‍- 2.

www.svsu.ac.in എന്ന വെബ്സൈറ്റില്‍ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങളുണ്ട്. അധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 18. അനധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 21.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു