നീറ്റ്, എൻജിനിയറിങ് എൻട്രൻസ്: പരിശീലനത്തിന് അപേക്ഷിക്കാം; 150 പേർക്ക് അവസരം

By Web TeamFirst Published Jun 18, 2021, 10:03 AM IST
Highlights

2021 ലെ നീറ്റ്/എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസിൽ (ഓൺലൈൻ)പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: 2020-21 അധ്യയന വർഷം പ്ലസ്ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2021 ലെ നീറ്റ്/എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസിൽ (ഓൺലൈൻ)പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 150 പേരെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. 

വിദ്യാർത്ഥികൾ പേര്, മേൽ വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ വെള്ളകടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ, കൽപ്പറ്റ എന്നീ പ്രോജക്ടാഫീസുകളിലും പുനലൂർ, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുൽത്താൻബത്തേരി, മാനന്തവാടി, കാസർഗോഡ്, കോഴിക്കോട് എന്നീ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിലും 25നകം ബന്ധപ്പെട്ട ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർക്ക് ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.
 

click me!