നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

By Web TeamFirst Published Oct 16, 2020, 7:16 AM IST
Highlights

നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.

ദില്ലി: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 ന് പരീക്ഷ എഴുതാൻ അവസരം നൽകി.

രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.

14.37ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ ntaneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

click me!