NEET-UG കൗൺസലിംഗ്  2022 ന്റ ആദ്യ ഘട്ട രജിസ്ട്രേഷൻ ഇന്ന് മുതൽ, എങ്ങനെ രജിസ്റ്റർ ചെയ്യാം...!

Published : Oct 11, 2022, 03:09 PM ISTUpdated : Oct 11, 2022, 03:25 PM IST
NEET-UG കൗൺസലിംഗ്  2022 ന്റ ആദ്യ ഘട്ട രജിസ്ട്രേഷൻ ഇന്ന് മുതൽ, എങ്ങനെ രജിസ്റ്റർ ചെയ്യാം...!

Synopsis

NEET UG 2022 കൗൺസിലിംഗുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പ്രക്രിയ, എങ്ങനെ അപേക്ഷിക്കണം, രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ വിവരങ്ങളും...

ദില്ലി : നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - NEET-UG 2022 ന്റെ കൗൺസലിംഗ്  mcc.nic.in-എന്ന വെബ്സൈറ്റിൽ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) ഇന്ന് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിന്റെ രജിസ്ട്രേഷൻ ലിങ്ക് ഇന്ന്, ഒക്ടോബർ 11-ന് സജീവമാകുകയാണ്. NEET UG കൗൺസിലിംഗ് 2022 ന്റെ ഒന്നാം ഘട്ട രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 17 രാവിലെ 11 മണി വരെ ലഭ്യമാകും.

NEET UG 2022 യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് രാജ്യത്തുടനീളമുല്ള 15% അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകളിലേക്കും ഡീംഡ്/സെൻട്രൽ യൂണിവേഴ്‌സിറ്റികൾ, ESIC, AFMS, AIIMS, JIPMER എന്നീ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 100% സീറ്റുകളിലേക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 

NEET UG 2022 കൗൺസിലിംഗുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പ്രക്രിയ, എങ്ങനെ അപേക്ഷിക്കണം, രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ്, മറ്റ് വിശദാംശങ്ങൾ എന്നിങ്ങനെ ആവശ്യമായ എല്ലാ വിവരങ്ങളും മനസ്സിലാക്കാം

NEET UG 2022 കൗൺസലിംഗ്: രജിസ്റ്റർ ചെയ്യാനുള്ള വെബ്‌സൈറ്റ്

യോഗ്യതാ മാനദണ്ഡങ്ങളുള്ള വിദ്യാർത്ഥികൾക്ക് MCC ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in-ൽ മാത്രമേ NEET UG കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യാൻ കഴിയൂ.

NEET കൗൺസലിംഗ് 2022: എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക - mcc.nic.in
  • 'യുജി കൗൺസലിംഗ്' തിരഞ്ഞെടുത്ത് 'New Registration' ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന്, പുതിയ വിദ്യാർത്ഥി ‘New candidate registration’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കൂടാതെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് നീറ്റ് കൗൺസിലിംഗ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ലോഗിൻ ചെയ്യാവുന്നതാണ്.
  • നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് റോൾ നമ്പർ, NEET അപേക്ഷാ നമ്പർ, അമ്മയുടെ പേര്, ജനന തീയതി, സുരക്ഷാ കോഡ് എന്നിവ നൽകുക
  • രജിസ്റ്റർ ചെയ്ത നമ്പറിലേക്കും ഇമെയിലിലേക്കും അയച്ച റോൾ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • വ്യക്തിഗത, വിദ്യാഭ്യാസ, NEET UG പരീക്ഷ, മേൽവിലാസ വിശദാംശങ്ങൾ എന്നിവ നൽകി സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തുകൊണ്ട് NEET 2022 കൗൺസിലിംഗ് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈൻ മോഡിൽ NEET കൗൺസലിംഗ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക.
  • പൂരിപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ച് registration confirmation page ന്റെ പ്രിന്റൗട്ട് എടുക്കുക

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു