നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 1ന്; ഓൺലൈനല്ല, എഴുത്ത് പരീക്ഷ തന്നെ

By Web TeamFirst Published Mar 13, 2021, 10:10 AM IST
Highlights

കൊവിഡ് സാഹചര്യം പരിഗണിച്ച് ഇക്കുറി ഓൺലൈനായി പരീക്ഷ നടത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും സാധാരണ രീതിയിൽ എഴുത്ത് പരീക്ഷ തന്നെയാണ് നടത്തുക. 

ദില്ലി: ഈ വർഷത്തെ നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഇംഗ്ലീഷും ഹിന്ദിയും അടക്കം 11 ഭാഷകളിൽ പരീക്ഷ നടത്തും. കൊവിഡ് സാഹചര്യം പരിഗണിച്ച് ഇക്കുറി ഓൺലൈനായി പരീക്ഷ നടത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും സാധാരണ രീതിയിൽ എഴുത്ത് പരീക്ഷ തന്നെയാണ് നടത്തുക. 

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്  നീറ്റ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും ഈ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകും. https://ntaneet.nic.in/

click me!