നെസ്റ്റ് 2026; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം

Published : Jan 07, 2026, 06:01 PM IST
nest exam 2026

Synopsis

2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 

2026-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) രജിസ്ട്രേഷൻ തുടങ്ങി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്സ് ചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

വെബ്സൈറ്റായ nestexam.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 2026 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ - സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-CEBS) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് നെസ്റ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുക.

PREV
Read more Articles on
click me!

Recommended Stories

18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍