സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്: ആരോഗ്യ സർവകലാശാലയിൽ 46 പുതിയ തസ്തികകൾ

By Web TeamFirst Published May 19, 2022, 9:55 AM IST
Highlights

സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് 11 എന്നീ തസ്തികകളാണ് അനുവദിച്ചത്. 

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിൽ (health university) 46 പുതിയ തസ്തികകൾ (46 posts) സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടർ അസിസ്റ്റന്റ് 11 എന്നീ തസ്തികകളാണ് അനുവദിച്ചത്. സർവകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് അധിക തസ്തികൾ ആവശ്യമാണെന്ന പ്രവർത്തന പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. സർവകലാശാലയുടെ കീഴിൽ 318 അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ 90,000ത്തോളം വിദ്യാർഥികളുമാണുള്ളത്. സർവകലാശാലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ നിയമനങ്ങൾ സഹായിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ആകെ 386 തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻജ് ടൂറിസം കോഴ്‌സിലേക്ക് ജൂൺ 4 വരെ അപേക്ഷിക്കാം. അംഗീകൃത സർവകാലശാല ബിരുദം ആണ് യോഗ്യത. (അവസാന വർഷ പരീക്ഷ എഴുതി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.) വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷൻ ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ സർക്കാർ തസ്തികകളിലേക്കും ജോലി സാധ്യതകളുണ്ട്. വിശദവിവരങ്ങൾക്ക്: 0484-2401008.


 

click me!