ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സ് സായാഹ്ന ബാച്ചിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Feb 09, 2021, 08:43 AM IST
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സ്  സായാഹ്ന ബാച്ചിന് അപേക്ഷ ക്ഷണിച്ചു

Synopsis

ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ല.

കൊച്ചി: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ  കോഴ്സ്  (ഈവനിംഗ് ബാച്ച്) ആരംഭിക്കുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി.  കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ 25 പേർക്ക് വീതമാണ് പ്രവേശനം. സർക്കാർ ഉദ്യോഗസ്ഥർക്കും പ്രൊഫഷണലുകൾക്കും പ്രയോജനപ്രദമാകും വിധം വൈകിട്ട് 6 മുതൽ 8 വരെയാണ് സമയം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ  നടത്തുന്ന സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്.  ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  പ്രായപരിധി ഇല്ല.

മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീനസാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. അപേക്ഷ ഫോറം അക്കാദമി വെബ്സൈറ്റിൽ (www.keralamediaacademy.org) നിന്നു ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ  kmanewmedia@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കണം.  സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഫെബ്രുവരി 15.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484-2422275, 2422068, 0471-2726275.

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം