കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് 20 വാച്ച്മാൻ തസ്തിക: മന്ത്രി വീണാ ജോർജ്

By Web TeamFirst Published Aug 22, 2022, 2:58 PM IST
Highlights

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

കോഴിക്കോട്: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാൻ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തസ്തികകൾ. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാർക്ക്, 4 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് ഇവരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തിൽ 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്തുന്നതിനും സിസിടിവി സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Latest Videos

ജില്ലയിൽ ആരോഗ്യമേഖലയിൽ 17 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ 16,96,40,000 രൂപയുടെ പദ്ധതികൾ  ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. രണ്ടു വർഷത്തിനകം അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചുകൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കും.  പി എച്ച് സികളായ കുത്താളി, കക്കയം,സബ് സെന്‍ററുകളായ മാടത്തുംപൊയിൽ, എടവരാട്, പെരുമണ്ണ, എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ അനുവദിച്ചു. 

ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിനു വേണ്ടിയുള്ള പുതിയ കെട്ടിടവും വെര്‍ട്ടിക്കല്‍ എക്സ്റ്റന്‍ഷന്‍ ഓഫ്  ട്രയിനിംഗ് സെന്‍ററും പദ്ധതിയിൽ ഉൾപ്പെടും. പി എച്ച് സി ചൂലൂര്‍, ജീവതാളം പദ്ധതിക്ക് കീഴിൽ റീ ക്രിയേഷന്‍ ഹബ്,എഫ് എച്ച് സി ആയഞ്ചേരി പൊതുജനാരോഗ്യ വിഭാഗത്തിനും ലാബിനും വേണ്ടിയുള്ള പുതിയ കെട്ടിടം, എഫ് ഡബ്ള്യൂ സി കൂത്താളി, സബ് സെന്‍റര്‍ പാലക്കല്‍, സബ് സെന്‍റര്‍ കോടിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.  ടിബി ബാധിതര്‍ക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രത്തിന്‍റെ നിർമ്മാണത്തിനും ജില്ലാ ടി ബി സെന്‍ററിനു  വേണ്ടിയുള്ള പുതിയ കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്. ആരോഗ്യ കേരളം ആർ ഒ പി പ്രകാരമാണ് ജില്ലയിൽ പദ്ധതികൾ നടപ്പാക്കുന്നത്.
 

click me!