NFR RRC Recruitment 2022 : റെയിൽവേയിൽ 5636 അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30

Published : Jun 16, 2022, 03:43 PM IST
 NFR RRC Recruitment 2022 : റെയിൽവേയിൽ 5636 അപ്രന്റീസ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30

Synopsis

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30. 100 രൂപയാണ് അപേക്ഷ ഫീസ്. 


ദില്ലി: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (NFR RRC Recruitment), വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് (Apprentice) റിക്രൂട്ട്‌മെന്റ് അറിയിപ്പ് പുറത്തിറക്കി. അപേക്ഷകർക്ക് nfr.indianrailways.gov.in എന്ന NFR-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജൂൺ 30-നോ അതിന് മുമ്പോ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനമനുസരിച്ച് 5636 തസ്തികകളിലേക്കാണ് നിയമനം. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷ ജൂൺ 1-ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30. 100 രൂപയാണ് അപേക്ഷ ഫീസ്. 

അം​ഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത ഉണ്ടായിരിക്കണം. അപേക്ഷകർക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന നോട്ടിഫൈഡ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ഐടിഐ) ഉണ്ടായിരിക്കണം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്/സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്. ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 1-ന് 15-നും 24-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു