എന്‍.ഐ.ടികളിലും സാങ്കേതിക സ്ഥാപനങ്ങളിലും പ്രവേശനത്തിന് 12-ാം ക്ലാസ് മിനിമം മാര്‍ക്ക് നിബന്ധനയില്ല

Web Desk   | Asianet News
Published : Jul 24, 2020, 02:19 PM IST
എന്‍.ഐ.ടികളിലും സാങ്കേതിക സ്ഥാപനങ്ങളിലും പ്രവേശനത്തിന് 12-ാം ക്ലാസ് മിനിമം മാര്‍ക്ക് നിബന്ധനയില്ല

Synopsis

ഇത്തവണ ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍ മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഐ.ഐ.ടികള്‍ക്കു പിന്നാലെയാണ് ഈ പുതിയ തീരുമാനം. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ എന്‍.ഐ.ടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവു വരും.

കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലും എന്‍.ഐ.ടികളിലും പ്രവേശനം നേടുന്നതിന് ജെ.ഇ.ഇ മെയിന്‍ യോഗ്യത കൂടാതെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടണം. അല്ലെങ്കിൽ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷകളില്‍ ആദ്യ 20 പെര്‍സെന്റൈലില്‍ ഉൾപ്പെടുകയും ചെയ്യണം. എന്നാല്‍ ഇത്തവണ ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍ മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

നിലവിലുള്ള സാഹചര്യം പരി​​ഗണിച്ച് എൻഐടികളിലും മറ്റ് സിഎഫ്റ്റിഐ കളിലും പ്രവേശനത്തിനുള്ള യോ​ഗ്യതാ മാനദണ്ഡ‍ങ്ങളിൽ ഇളവ് വരുത്താൻ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് തീരുമാനിച്ചു. മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.  കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒടുവില്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27-നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ബോര്‍ഡുകള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും ഇത്തവണ പരീക്ഷകള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു.
 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല