കൊച്ചിൻ ഷിപ്പ്‍യാർഡിൽ 358 അപ്രന്റിസ് ഒഴിവുകൾ; മികച്ച സ്റ്റൈപ്പെൻഡ്

Web Desk   | Asianet News
Published : Jul 24, 2020, 11:09 AM IST
കൊച്ചിൻ ഷിപ്പ്‍യാർഡിൽ 358 അപ്രന്റിസ് ഒഴിവുകൾ; മികച്ച സ്റ്റൈപ്പെൻഡ്

Synopsis

ഒരു വർഷമാണു പരിശീലനം. ഓഗസ്റ്റ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം. 

കൊച്ചി: കൊച്ചിൻ ഷിപ്‌യാഡിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 358 ഒഴിവുകളാണുള്ളത്. ഒരു വർഷമാണു പരിശീലനം. ഓഗസ്റ്റ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപ്പൻഡ് എന്നിവ താഴെച്ചേർക്കുന്നു.  

ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, 8 ഒഴിവ്: അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി, ഫുഡ് ആൻഡ് റസ്റ്ററന്റ് മാനേജ്മെന്റ്, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ: വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യൂക്കേഷൻ ജയം (വിഎച്ച്എസ്‌ഇ), 9000 രൂപ.

ട്രേഡ് അപ്രന്റിസ്, 350 ഒഴിവ്:  ഇലക്ട്രീഷൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്, സിവിൽ), പെയിന്റർ (ജനറൽ), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ് (കാർപെന്റർ), മെക്കാനിക് ഡീസൽ, ഫിറ്റർ പൈപ്പ് (പ്ലംബർ), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം, സർട്ടിഫിക്കറ്റ്/ പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി), 8000 രൂപ.

പ്രായം, ശാരീരിക യോഗ്യത അപ്രന്റിസ്ഷിപ്പ് ചട്ടപ്രകാരം. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

PREV
click me!

Recommended Stories

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
യുവ പ്രതിഭകളുടെ പോരാട്ടം; രാജ്യവ്യാപക ഹാക്കത്തോണിന് തിരുവനന്തപുരം സി.ഇ.ടിയിൽ ഇന്ന് തുടക്കമാവും