Niyukthi Mega Job Fair : കാസർകോഡ് നിയുക്തി മെഗാ തൊഴില്‍ മേള: ജനുവരി 8ന്; ഓൺലൈൻ രജിസ്ട്രേഷൻ

Web Desk   | Asianet News
Published : Jan 01, 2022, 04:36 PM IST
Niyukthi Mega Job Fair : കാസർകോഡ്  നിയുക്തി മെഗാ തൊഴില്‍ മേള: ജനുവരി 8ന്; ഓൺലൈൻ രജിസ്ട്രേഷൻ

Synopsis

നിയുക്തി മെഗാ തൊഴില്‍  മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. 

കാസർകോഡ്:  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ തൊഴില്‍  മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍   www.jobfest.kerala.gov.in ലൂടെ  ജോബ് സീക്കര്‍ ആയി  രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിനുള്ള അഡ്മിഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്കു മാത്രമേ  പ്രവേശനം അനുവദിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994-255582, 04994-297470, 9207155700.

20 ലക്ഷം പേർക്ക് തൊഴിൽ (20 Lakh jobs) നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴിൽ മേള ഡിസംബർ 11 മുതൽ ജനുവരി 8 വരെയാണ് നടത്തപ്പെടുന്നത്. എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴിൽ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകൾ ഉദ്യോഗാർഥികൾക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

ആയിരത്തിലധികം തൊഴിൽദാതാക്കളും 50000-ത്തിലധികം ഉദ്യോഗാർഥികളും പങ്കെടുക്കുന്ന തൊഴിൽമേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ് ജൂവലറി, ഓട്ടോമൊബൈൽസ്, അഡ്മിനിസ്‌ട്രേഷൻ മാർക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും ഓൺലൈൻ രജിസ്‌ട്രേഷൻ www.jobfest.kerala.gov.in ൽ നടത്താം. തൊഴിൽ മേളകളുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം