പാഠപുസ്തകത്തിലെ 'ഭാരതം'; വിവാദം തണുപ്പിക്കാൻ കേന്ദ്രം, തീരുമാനമെടുത്തിട്ടില്ലെന്ന് എൻസിഇആർടി അദ്ധ്യക്ഷൻ

Published : Oct 26, 2023, 07:01 AM ISTUpdated : Oct 26, 2023, 07:04 AM IST
പാഠപുസ്തകത്തിലെ 'ഭാരതം'; വിവാദം തണുപ്പിക്കാൻ കേന്ദ്രം, തീരുമാനമെടുത്തിട്ടില്ലെന്ന് എൻസിഇആർടി അദ്ധ്യക്ഷൻ

Synopsis

സമിതിയുടെ നിലപാട് സർക്കാരിൻറേതല്ലെന്നും വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി

ദില്ലി : എൻസിഇആർടി സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള എൻസിഇആർടി സോഷ്യല്‍ സയന്‍സ് പാനലിന്റെ ശുപാർശ വിവാദമായതോടെ തണുപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. സമിതിയുടെ നിലപാട് സർക്കാരിൻറേതല്ലെന്നും, വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി വിശദീകരിച്ചു. വിവാദമായതോടെയാണ് വിശദീകരണം. 

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നത്. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യ എന്ന് വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു. ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. 

ഇത് തുടക്കം മാത്രം, ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി നെതന്യാഹു; ഗാസയില്‍ 24 മണിക്കൂറിൽ 756 മരണം

ചരിത്രപഠനത്തിലും സമിതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നല്കും.  ഹിന്ദുരാജക്കന്മാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തണം. മാർത്താണ്ഡവർമ്മയടക്കം ഹിന്ദുരാജക്കന്മാരുടെ യുദ്ധവിജയങ്ങൾ പഠനഭാഗമാകക്കണം. ഇന്ത്യയുടെ പരാജയങ്ങൾ മാത്രമാണ് നിലവിൽ പഠിപ്പിക്കുന്നതെന്നും പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പകരം പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്.  അന്തിമ തീരുമാനം ഈക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ജി20 വേളയിൽ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നുപയോഗിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രപതിയുടെ പ്രധാനമന്ത്രിയും എല്ലാ ക്ഷണകത്തുകളും ഭാരത് എന്ന പേരിലാണ് ഇപ്പോൾ നല്കുന്നത്.  

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം, മുസ്ലീം ലീഗ് റാലി ഇന്ന് കോഴിക്കോട്ട്; തരൂര്‍ മുഖ്യാതിഥി, സമസ്തയ്ക്ക് ക്ഷണമില്ല

 


PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു