Asianet News MalayalamAsianet News Malayalam

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം, മുസ്ലീം ലീഗ് റാലി ഇന്ന് കോഴിക്കോട്ട്; തരൂര്‍ മുഖ്യാതിഥി, സമസ്തയ്ക്ക് ക്ഷണമില്ല

സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്.

muslim league Palestine solidarity in kozhikode apn
Author
First Published Oct 26, 2023, 5:50 AM IST

കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമർശനം കനത്തു, ഹമാസ് 'അനുകൂല' പ്രസ്താവന തിരുത്തി യുഎൻ സെക്രട്ടറി ജനറൽ; ഗാസ കൂട്ടകൊലയിൽ ഇസ്രയേലിനും വിമർശനം

 


 

Follow Us:
Download App:
  • android
  • ios