ഇത്തവണ എംസിഎ റഗുലർ കോഴ്സുകൾക്ക് പ്രവേശനപരീക്ഷയില്ല, മാനദണ്ഡം മാർക്ക്

Published : Aug 05, 2020, 05:16 PM IST
ഇത്തവണ എംസിഎ റഗുലർ കോഴ്സുകൾക്ക് പ്രവേശനപരീക്ഷയില്ല, മാനദണ്ഡം മാർക്ക്

Synopsis

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികളുടെ യോഗ്യതാപരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എൽബിഎസ്സിന്‍റേതാണ് തീരുമാനം. 

തിരുവനന്തപുരം: സംസ്ഥാനത്തെ എംസിഎ റഗുലർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാകും ഇത്തവണ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ആഗസ്റ്റ് 31-ന്  മുമ്പ് യോഗ്യത നേടുന്നവരെ മാത്രമാകും റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് എൽബിഎസ് അറിയിച്ചു. 

വിശദവിവരങ്ങൾ ഇവിടെ: http://lbscentre.kerala.gov.in/ 

വിവരങ്ങളറിയാൻ ഈ നമ്പറിലും വിളിക്കാം: 0471-3560363/ 64

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും